കാസര്‍ഗോഡിന്റെ ആശ്വാസത്തിന് ആയുസ് ഒരു ദിനം,ഇന്ന് 4 പേര്‍ക്ക് കൊവിഡ്

1025 വീടുകളിലും 172 പേര്‍ ആശുപത്രിയിലും നീരീക്ഷണത്തിലാണ്.196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ഇന്ന് പുതിയതായി 22 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി തിങ്കളാഴ്ച ഇന്ന് 285 പേര്‍ വന്നു.. ഇതുവരെ 14894 പേര്‍ക്ക് പാസ് അനുവദിച്ചതില്‍ 5402 പേരാണ് മഞ്ചേശ്വരം വഴി വന്നത് .കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി 1592 പേര്‍ വന്നു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 178 പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്. പരിമിതമായ സൗകര്യങ്ങളിലും ജില്ല നേടിയ കൊവിഡ് വിജയം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News