വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു; വിടപറഞ്ഞത് കുഞ്ഞു ഋതു

കാസര്‍കോട്: കാസര്‍കോട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു. എളരിത്തട്ട് സ്വദേശിയായ ഋതുവാണ് മരിച്ചത്. മൂര്‍ഖന്റെ കടിയേറ്റ ഋതു ചികില്‍സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഋതുവിന് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്റെ കഷ്ണങ്ങള്‍ക്കിടയില്‍ വീണ കളിപ്പാട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ രക്ഷിതാക്കളോട് പറയുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കാസര്‍കോട്ടെ ആശുപത്രിയില്‍ ഐസിയു ബെഡ്ഡില്ലാതിരുന്നതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് അയച്ചു. പയ്യന്നൂരിലെത്തിയപ്പോഴേക്ക് കുട്ടിയുടെ നില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സയില്‍ ഇരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 83 പേര്‍ക്ക് പാമ്പുകടിയേറ്റെന്നാണ് കണക്കുകള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് പാമ്പ് കടിയേറ്റ ഒമ്പത് കേസുകളാണ്. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 15 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 108 ആംബുലന്‍സ് സര്‍വീസ് വഴിയുള്ള കണക്കാണിത്.

നേരത്തെ ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചിരുന്നു. അഴൂര്‍ മൂലേല്‍ വീട്ടില്‍ അനുവിന്റെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്.

A four-year-old girl named Rithu passed away after being bitten by a cobra while playing in her courtyard in Kasaragod. The incident occurred last Wednesday when she reached for a toy stuck between wooden logs, leading to her being hospitalized in critical condition. Despite receiving intensive medical care at the medical college, she succumbed to the venom.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News