കെ.എ.എസ്.പരീക്ഷയ്ക്ക് പാക്കിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍,അതേപടി ആവര്‍ത്തിച്ചത് ആറ് ചോദ്യങ്ങള്‍,പരീക്ഷ വിവാദത്തിലേക്ക്

തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് പി.ടി.തോമസ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. ആറ് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്.

പരീക്ഷയിലെ 63,64,66,67,69,70 എന്നീ ചോദ്യങ്ങളാണ് 2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യക്കടലാസില്‍ നിന്നും അതേപടി ആവര്‍ത്തിച്ചത്. ഫെബ്രുവരി 22നായിരുന്നു കെഎഎസ് പരീക്ഷ നടന്നത്. മൂന്നര ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും ഉണ്ടാവും. അത് കഴിഞ്ഞാണ് നിയമനം നല്‍കുക. ജൂണ്‍ മാസത്തോടെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ തയ്യാറെടുപ്പ് നടത്തുന്നത്.

എന്നാല്‍ ആവര്‍ത്തനം യാദ്യശ്ചികമാവാമെന്നാണ് പി.എസ്.സിയുടെ വിശദീകരണം.ചോദ്യങ്ങള്‍ രാജ്യവിരുദ്ധ സ്വഭാവം ഇല്ല.പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ലോകത്ത് എവിടെയായിാലും സമാന സ്വഭാവമുള്ള താകാമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News