EntertainmentNews
കൊച്ചുമുതലാളി മാസ്‌ക് കഴുത്തിലല്ല മുഖത്ത് കെട്ടൂ! കൊച്ചുമുതലാളിയെ മാസ്‌ക് ധരിപ്പിക്കുന്ന കറുത്തമ്മ
കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം കുറക്കുന്നതിനായി മാസ്‌ക് ധരിക്കലാണ് പ്രധാന പ്രതിരോധമാര്‍ഗമെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴയും ശിക്ഷയുമടക്കം നടപ്പാക്കുന്നുണ്ടെങ്കിലും പലരുടെയും മാസ്‌ക് കഴുത്തിലാണ്.
പോലീസിനെ കാണുമ്പോള്‍ മാസ്‌ക് കൃത്യമായി മുഖത്തെത്തുകയും ചെയ്യും. മാസ്‌ക് ധാരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു. ഇത്തരത്തില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന കറുത്തമ്മയാണ് ഇപ്പോള്‍ താരം. മാസ്‌ക് കഴുത്തിലല്ല കൊച്ചു മുതലാളി മുഖത്താണ് ധരിക്കേണ്ടതെന്ന കറുത്തമ്മയുടെ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News