കേരള- കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കി; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരു: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.

തലപ്പാടിയില്‍ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്.

നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കര്‍ണാടക പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിര്‍ത്തിയിലെ പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News