NationalNews

കോവിഡ് പരിശോധന കർശനമാക്കാൻ കർണാടക,അടച്ചിട്ട മുറികള്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ബെംഗളൂരു: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ബിഎഫ്7 സ്ഥിരീകരിച്ചതിനു പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക സർക്കാർ. ഇൻഫ്‌ളൂവെൻസ പോലുള്ള രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി വരുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. അടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്‌ക് നിർബന്ധമാക്കി.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പരിശോധന കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇറങ്ങുന്നതു വരെ നിലവിലുള്ളതു പോലെ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. പരിശോധനയിൽ പോസിറ്റീവ് ആയവരുടെ സാംപിളുകൾ ജിനോം സീക്വൻസിങ്ങിനായി ലാബിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിമാരും ആരോഗ്യപ്രവർത്തകരും അടങ്ങിയ കോവിഡ് അവലോകന യോഗത്തിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്. എല്ലാ ജില്ലാ ആശുപത്രികളിലും കോവിഡ് വാർഡുകൾ ആരംഭിക്കാനും ആവശ്യമായ ബെഡുകളും ഓക്‌സിജൻ വിതരണവും സജ്ജമാക്കാനും നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker