26 C
Kottayam
Saturday, June 6, 2026

കർണ്ണാടകത്തിലും ‘ബുൾഡോസർ രാജ്’ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Must read

ബെംഗളൂരു: സംസ്ഥാനത്ത് ആവശ്യമെങ്കിൽ വർഗീയ ശക്തികളെ തടയാൻ സംസ്ഥാനത്ത് “യോഗി ആദിത്യനാഥ് മാതൃക” പിന്തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. യുവമോർച്ച നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബെല്ലാരെയിൽ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർക്ക് തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊലപാതകം പാർട്ടിക്കുള്ളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് പ്രഖ്യാപിച്ച് യുവനേതാക്കൾ കൂട്ടരാജിഭീഷണി മുഴക്കി. ഒരു വർഷം പൂർത്തിയാക്കിയ ബൊമ്മൈ സർക്കാർ ഹിന്ദു സംഘടനാ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നില്ലെന്ന് ആരോപണമുയർന്നു.

ഉത്തർപ്രദേശിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനം കൈകാര്യം ചെയ്യാൻ യോഗ്യൻ. കർണാടകയിൽ, വർഗീയ ശക്തികളെ നേരിടാൻ ഞങ്ങൾ വ്യത്യസ്ത രീതിയാണ് സ്വീകരിക്കുന്നത്. സാഹചര്യം ഉണ്ടായാൽ, യോഗി മാതൃക ഇവിടെയും നടപ്പിലാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

കുറ്റവാളികൾക്ക് കനത്ത പിഴയും അവരുടെ അനധികൃത സ്വത്തുക്കൾക്ക് ബുൾഡോസർ ഉപയോഗിച്ച് തകർത്തുമാണ് യോ​ഗി മോഡൽ ചർച്ചയായത്. കുറ്റവാളികൾക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും. അവരെ പിന്തുണയ്ക്കുന്ന സംഘടനകയും വെറുതെവിടില്ലെന്ന്  ബൊമ്മൈ കൂട്ടിച്ചേർത്തു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നത് പരി​ഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisement -

കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപയും ബിജെപി നിന്ന് 25 ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിൽ ഞങ്ങൾക്ക് രോഷമുണ്ട്. ശിവമോഗയിൽ ഹർഷയുടെ (ബജറംഗ്ദൾ പ്രവർത്തകർ) കൊലപാതകത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ മറ്റൊരു കൊലപാതകവും നടന്നു.

- Advertisement -

സമാധാനം തകർക്കാനും വിദ്വേഷം വിതയ്ക്കാനുമുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയാണ് കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും പൂർണമായും ഇല്ലാതാക്കാൻസംസ്ഥാനത്ത് പ്രത്യേക പരിശീലനം ലഭിച്ച ഒരു കമാൻഡോ സേനയെ രൂപീകരിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week