കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്
ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് വിമത എം.എല്‍.എമാര്‍ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ രാജിവെച്ച് മൂന്നു ദിവസമായിട്ടും അധികാരത്തിലേറാന്‍ ബിജെപിക്കായിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുന്നതാണ് കാരണം. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ട നിരീക്ഷകരെയും കേന്ദ്ര നേതൃത്വം തീരുമാനിക്കും. കോണ്‍ഗ്രസ് വിമത എം എല്‍ എ മാരില്‍ മൂന്നു പേരെ അയോഗ്യരാക്കിയ നടപടി ബിജെപിക്ക് തിരിച്ചടിയായി. മറ്റ് വിമതര്‍ അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് സ്ഥിരത കുറവാകുമെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്ര നേതൃത്വം.