വിമാനം പുറപ്പെടേണ്ടിയിരുന്നത് ഉച്ചയ്ക്ക്; പറന്നുപൊങ്ങിയത് രാവിലെ 6 മണിക്ക്! കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ് രാവിലെ 6 മണിക്ക് പുപ്പെട്ടതാണ് പ്രശ്നത്തിന് ഇടയാക്കിയത്.

ഇതോടെ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. വിമാനം നേരത്തെയാക്കിയത് സംബന്ധിച്ച് മെയില്‍ വഴി സന്ദേശം നല്‍കിയിരുന്നുവെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇ-മെയില്‍ സന്ദേശം ആര്‍ക്കും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

എയര്‍ ഇന്ത്യയില്‍ നിന്നാദ്യമായല്ല ഇത്തരമൊരു വീഴ്ച സംഭവിക്കുന്നത്. മുന്‍പ് വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News