ചോക്‌ളേറ്റ് ലോറിയില്‍ ലഹരിമരുന്ന് കടത്ത്; തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട

തൃശൂര്‍: വാടാനപ്പള്ളിയില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് പിടിയിലായത്. മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

ചോക്‌ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയില്‍ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. വിഷു ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങള്‍ക്കിടെയുള്ള ചില്ലറ വില്‍പ്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികളെ പൊലീസ് കുടുക്കിയത്.

വാടാനപ്പള്ളിയില്‍ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ കടത്തിയിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. ചെക്കിങ് ഇല്ലാതെ എളുപ്പത്തില്‍ എത്താനായിരുന്നു ഇവര്‍ തീരദേശ ഹൈവേയിലൂടെ എത്തിയത്. പ്രതികള്‍ക്ക് എവിടുന്നാണ് മയ്ക്ക് മരുന്ന് ലഭിച്ചതിനെപറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News