24.2 C
Kottayam
Saturday, June 6, 2026

നിൻ ചിരിയിൽ ഞാൻ മയങ്ങിപ്പോയി ; ‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, ; വിവാഹത്തെ കുറിച്ച് കരിക്ക് ഫെയിം മിഥുൻ എം ദാസ്!

Must read

കൊച്ചി:മലയാളികൾക്കിടയിൽ ഹിറ്റായ വെബ് സീരീസ് ആണ് കരിക്ക്. കരിക്കിന്‍റെ ‘ഡിജെ’ എന്ന എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് മിഥുൻ എം.ദാസ്. അതിന് മുമ്പ് കിരൺ ടിവിയിൽ വിജെയായും റെഡ് എഫ്.എമ്മിൽ ആർജെയായും സീകേരളം ചാനലിൽ അവതാരകനായുമൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്.

സ്ട്രീറ്റ് ലൈറ്റ്സ്, പാപ്പാസ് എന്നീ സിനിമകളിലും മിഥുൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മറ്റു ചില വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലുമൊക്കെ ഭാഗമാക്കായിട്ടുമുണ്ട്. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അഭിനയിച്ച് ഇനി പുറത്തിറങ്ങാനായിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ വിവാഹത്തെ കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മിഥുൻ.

‘ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദി, സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എന്‍റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം’, എന്നാണ് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

എൻ്റെ കോമഡിയിലാ ഇവൾ വീണത്, പക്ഷേ എല്ലാം മറന്നുള്ള ഈ ചിരിയിലാ ഞാൻ വീണത് എന്നതാ സത്യം’ എന്നൊരു കുറിപ്പും പ്രതിശ്രുത വധുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് മിഥുൻ പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ ‘ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് മിഥുൻ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബ‍ർ 24ന് പുറത്തിറങ്ങാനായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week