മുംബൈ: കരീന കപൂര്‍-സെയ്ഫ് അലിഖാന് ദമ്പതികള്‍ക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 21ന് പുലര്‍ച്ചെ 4:45 ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിയിലാണ് കരീനയെ പ്രവേശിപ്പിച്ചത്. കരീന, സെയ്ഫ് അലിഖാന് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് മുന്നോടിയായി താരദമ്പതികള്‍ മുംബൈയിലെ വലിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വീടിന് എതിരവശത്ത് തന്നെയാണ് പുതിയ വസതി. ദമ്പതികളുടെ മൂത്ത മകനായ തൈമൂറിന് നാല് വയസാണ് പ്രായം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News