കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു. കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കാരാട്ട് ഫൈസല്‍. പ്രദേശത്തെ ഇടത് വോട്ടുകള്‍ മുഴുവന്‍ കാരാട്ട് ഫൈസലിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇടത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും പൂര്‍ണ പിന്തുണ കാരാട്ട് ഫൈസലിനുണ്ടാകുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിക്കുകയും, പിന്നീട് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴുവാക്കുകയും ചെയ്തിരുന്നു.

കൊടുവള്ളിയിലെ 15-ാം ഡിവിഷനില്‍ സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ മത്സരിക്കാന് തീരുമാനിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News