ആലപ്പുഴയിൽ കാപ്പ നിയമപ്രകാരം സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി

ആലപ്പുഴ: കാപ്പ നിയമപ്രകാരം സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി.കായംകുളം കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ചിങ്ങോലി അമ്പാടിയിൽ വീട്ടിൽ അച്ചുരാജ്(അച്ചു-21), ഇയാളുടെ ഇരട്ട സഹോദരനായ അമ്പാടി(21), ചിങ്ങോലി അയ്യങ്കാട്ടിൽ വീട്ടിൽ അഭിജിത്ത് (കണ്ണൻ-20) എന്നിവരെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി ഐ ജി നാടുകടത്തിയത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളില്‍ ആറ് മാസത്തേക്കാണ് പ്രവേശന വിലക്ക്.കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ,അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് മൂവരും.

ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചാല്‍ ഇവർക്കെതിരെ കാപ്പ നിയമപ്രകാരം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News