തിരുവനന്തപുരത്ത് ജയിലില്‍ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനില്‍ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഇയാള്‍ ഒളിവിലായിരുന്നു. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനില്‍.

വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. ഹോളോ ബ്രിക്‌സ് നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കാട്ടാക്കട ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News