27.6 C
Kottayam
Sunday, June 7, 2026

വിക്രമും ‘കെജിഎഫ് രണ്ടും പിന്നിൽ, ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി കാന്താര

Must read

എംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം ‘കാന്താര’.
ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താ  ഒന്നാമതെത്തിയിരിക്കുന്നത്.
13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് സിനിമയുടെ റേറ്റിം​ഗ്. റിഷഭ് ഷെട്ടിയുടെ തന്നെ ‘777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്റെ റേറ്റിം​ഗ്. മൂന്നാം സ്ഥാനത്തുള്ള ‘വിക്രമി’ന്റെയും ‘കെജിഎഫ് ചാപ്റ്റര്‍ 2’ന്റെയും റേറ്റിങ് 8.4 ആണ്. തൊട്ടുപിന്നാലെ തന്നെ ആർആർആറും ഉണ്ട്. 

സെപ്റ്റംബര്‍ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

- Advertisement -

- Advertisement -

അതേസമയം, കാന്താര കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്.  കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിൽ എത്തിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും കാന്താരക്കുണ്ട്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week