കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിയ്ക്കുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ബന്ധുക്കളോട് സംസാരിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദത്തെ തുടർന്നാണ് കാന്തപുരത്തെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

”മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണശമനത്തിനു വേണ്ടി പ്രാർത്ഥന തുടരണമെന്ന് ”മർകസ് അധികൃതർ അറിയിച്ചു.

രക്തസമ്മർദത്തെ തുടർന്നാണ് എ.പി. അബൂബക്കർ മുസ്ലിയാരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇന്നലെ അറിയിച്ചത്. രോഗശമനത്തിനായി പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News