തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ പിന്‍വലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം. ഇന്ന് നടന്ന സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ജാമിയ മിലിയയില്‍ അടക്കം അക്രമമാണ് നടക്കുന്നത്. അക്രമം ഒന്നിനും പ്രതിവിധിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ഒന്നിനും പരിഹാരമല്ലാത്തതിനാലാണ് സംയുക്ത പ്രതിഷേധത്തില്‍ അണി ചേര്‍ന്നതെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഒത്തു ചേര്‍ന്നത്. ഒരു വിഭാഗത്തിന്റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല. എന്തായാലും പിന്‍വലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഹര്‍ത്താലിനെ പോലും പിന്തുണക്കാതിരുന്നത് അതുകൊണ്ടാണെന്നും കാന്തപുരം വ്യക്തമാക്കി.