24.6 C
Kottayam
Saturday, September 28, 2024

‘കണ്ണൂര്‍ സ്ക്വാഡി’ന് മമ്മൂട്ടി കമ്പനിയ്ക്ക് ചിലവ് എത്ര? ബജറ്റ് വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

Must read

കൊച്ചി: മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ സ്ക്വാഡ്. സ്വന്തം നിര്‍മ്മാണ കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു.

ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം കളക്ഷനിലും കുതിച്ചു. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 64 കോടിയോളം നേടിയിരുന്നു

ചിത്രം. എന്നാല്‍ ഈ സിനിമയുടെ ആകെ മുടക്കുമുതല്‍ എത്ര? സിനിമയുടെ സഹ രചയിതാവും നടനുമായ റോണി ഡേവിഡ് രാജ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് റോണി അവതരിപ്പിച്ചിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് റോണി കണ്ണൂര്‍ സ്ക്വാഡിന്‍റെ ബജറ്റിനെക്കുറിച്ച്‌ പറയുന്നത്.

“ഒറ്റ പേസില്‍ ആണ് സിനിമ ഷൂട്ട് ചെയ്തത്. ഷെഡ്യൂള്‍ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് 94 ദിവസം ഷൂട്ട് ചെയ്തതാണ്. ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ നാലോ ആറോ. ഇതിനിടയ്ക്ക് യാത്ര ചെയ്യാനെടുത്ത ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണം ഇല്ലാതിരുന്നത്.

അല്ലാതെ ഇടവേള ഇല്ല. സാറും അതിനൊപ്പം നില്‍ക്കുകയാണ്. പാലായില്‍ തുടങ്ങി, എറണാകുളം വന്നു. മലയാറ്റൂര്‍, ആതിരപ്പിള്ളി, പൂനെ, ബോംബെ, വയനാട്.. സാറിന്‍റെ ഭാഗങ്ങള്‍ തീര്‍ത്തു. സാറിനെ വിട്ടു. വീണ്ടും തിരിച്ച്‌ കണ്ണൂര്‍ പോയി. കാസര്‍ഗോഡ് പോയി. വീണ്ടും വയനാട് പാച്ച്‌ വര്‍ക്ക് ഉണ്ടായിരുന്നു. അത് തീര്‍ത്തു. എത്ര സ്ഥലമായി? ഭയങ്കര ബജറ്റ് വന്ന സിനിമയാണ്. എല്ലാം ചേര്‍ത്ത് 30- 32 കോടിക്ക് മുകളില്‍ വന്ന സിനിമയാണ്”, റോണി ഡേവിഡ് രാജ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week