ഇടുക്കി: പിതാവും മക്കളും ഷോക്കേറ്റ് മരിച്ചു. ഇടുക്കി കൊച്ചറയില്‍ ചെമ്ബകശ്ശേരില്‍ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.
പുല്ല് ചെത്താൻ പോയ ഇവര്‍ക്ക്, പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്തിടെ കന്യാകുമാരിയിലും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ആറ്റൂര്‍ സ്വദേശി ചിത്ര (48), മക്കളായ ആതിര (24), അശ്വിൻ (21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ കറണ്ട് പോയതിനെത്തുടര്‍ന്ന് ഇരുമ്ബ് തൊട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോഴാണ് അശ്വിന് ഷോക്കേറ്റത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേല്‍ക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News