InternationalNews

ഹമാസിനെതിരായ യുദ്ധത്തില്‍ അണിനിരന്ന് പ്രശസ്ത നടൻ ലിയോര്‍ റാസ്; മിസൈല്‍ ആക്രണത്തില്‍ നിന്ന് രക്ഷപ്പെടുന്ന നടന്റെ ദൃശ്യങ്ങള്‍ പുറത്ത്

ടെൽ അവീവ് : ഭീകര്‍ക്കെതിരെ പോരാട്ടത്തില്‍ ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സിനൊപ്പം അണി നിരന്ന് ഇസ്രായേലി നടൻ ലിയോര്‍ റാസ് ‘ഫൗദ’ എന്ന ടെലിവിഷൻ പരമ്ബരയിലൂടെ ലോകമെമ്ബാടും ആരാധകരുള്ള നടൻ ‘ബ്രദേഴ്സ് ഇൻ ആംസ്’ എന്ന സന്നദ്ധ കൂട്ടായ്മയില്‍ അംഗമാണ് പ്രവര്‍ത്തിക്കുന്നത്.

ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ നടൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

തെക്കൻ ഇസ്രായേലി പട്ടണമായ സ്ഡെറോട്ടോവിലാണ് നടനും സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. ഇസ്രായേല്‍ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് യോഹന്നാൻ പ്ലെസ്നര്‍, പത്രപ്രവര്‍ത്തകൻ അവി യിസ്സാച്ചറോവ് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ട്.

ഇസ്രായേലിലെ ജനങ്ങളെ സഹായിക്കാൻ അക്ഷീണം പ്രയത്‌നിച്ച നൂറുകണക്കിന് ധീരരായ ‘സഹോദരന്മാര്‍ക്കൊപ്പം’ ചേരാൻ ഞാനും ഇറങ്ങി. യോഹന്നാൻ പ്ലെസ്നര്‍, അവി യിസ്സാച്ചറോവ് എന്നിവരും എന്റെ കൂടെയുണ്ട്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനാണ് നിയോഗിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ റാസ് കുറിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 700 ഓളം കൊല്ലപ്പെടുകയും 2,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹമാസിനെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇസ്രായേല്‍ സേന നടത്തിയത്. ഹമാസിനെതിരെ 3,00,000 സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker