‘കള്ളന്‍ കപ്പലില്‍ തന്നെ’; മോഷ്ടാവിന്റെ കൈയ്യില്‍ നിന്നു പണം മോഷ്ടിച്ച് പോലീസുകാരന്‍

കണ്ണൂര്‍: മോഷ്ടാവിന്റെ പക്കല്‍ നിന്നു പണം മോഷ്ടിച്ച് പോലീസുകാരന്‍. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇഎന്‍ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അന്‍പതിനായിരം രൂപ കവര്‍ന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

ഇയാള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തു.അന്വേഷണത്തിന് റൂറല്‍ എസ്പി ഉത്തരവിട്ടു. സംഭവത്തില്‍ റൂറല്‍ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോകുല്‍ എന്നയാള്‍ എടിഎം കാര്‍ഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പണം ആ പണം സഹോദരിയുടെ എടിഎമ്മിലാണ് നിക്ഷേപിച്ചിരുന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പോലീസുകാരനായ ശ്രീകാന്ത് പ്രതിയുടെ സഹോദരിയില്‍ നിന്നും എടിഎമ്മും പിന്‍ നമ്പറും ശേഖരിച്ച് പണം തട്ടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News