തോക്കു ചൂണ്ടി പീഡനശ്രമം; കണ്ണൂർ സ്വദേശി ഷാഹിദ് പിടിയിൽ, ഒരാൾ ഒളിവിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ സ്വദേശിനിയായ 20കാരിയെ കണ്ണൂരിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂർ മരക്കാർകണ്ടി ഷാഹിദി (21) നെ പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്വദേശിനി ബംഗളൂരുവിൽ വച്ചാണ് യുവാക്കളെ പരിചയപ്പെടുന്നത്.

ഇതിൽ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. തുടർന്നാണ് സംഘം യുവതിയെ കണ്ണൂരിലെത്തിച്ചത്. ഇവിടെ വച്ചു സംഘം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പെൺകുട്ടി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, പെൺകുട്ടി സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാവ് പോലിസിനോടു പറഞ്ഞത്. ഇതിനിടെ, മയക്കുമരുന്ന് ലോബിക്കും സെക്സ് റാക്കറ്റിനും ഇതുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

പെൺകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി മുനീറിനായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News