ഭോപ്പാൽ: മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസുകാരനായ ഭർത്താവ് സ്കൂളിൽപോയ നേരം ഭർതൃ പിതാവ് ലൈംഗീകമായി പീഡിപ്പിച്ചതായി യുവതി. ഗുണ ജില്ലയിലെ മ്യാന പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഭർതൃ പിതാവിനെതിരെ മ്യാന പോലീസ് കേസെടുത്തു.
രാജസ്ഥാൻ സ്വദേശിനിയായ 21കാരി ഗുണയിൽ നിന്നുള്ള 22കാരനെയാണ് വിവാഹം കഴിച്ചത്. ഭർത്താവിനൊപ്പമാണ് യുവതി പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയത്.
പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ ഭർത്താവ് ഗുണ ടൗണിലെ സ്കൂളിലാണ് പഠിക്കുന്നത്. ഇയാൾ ഗ്രാമത്തിൽ നിന്ന് ദിവസവും സ്‌കൂളിലേക്ക് പോകുമായിരുന്നു. ഭർത്താവ് സ്‌കൂളിൽ പോയിരുന്ന സമയത്താണ് ഭർതൃപിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി നിയമവിരുദ്ധമായി നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News