30 C
Kottayam
Tuesday, May 14, 2024

ഇന്നലെ നടന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ വിവാദ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

Must read

ന്യൂഡല്‍ഹി: ഇന്നലെ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയിലെ വിവാദമായ ചോദ്യത്തിന് കിടിലന്‍ ഉത്തരവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍. രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥാണ് ട്വിറ്ററിലൂടെ കലക്കന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ചോദ്യം. ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വമെന്നായിരിക്കും ഉത്തരത്തിന്റെ ആദ്യ വാചകം എന്നായിരുന്നു കണ്ണന്‍ നല്‍കിയ മറുപടി.

ഇന്നലെ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. മതേതരത്വത്തിന്റെ പേരില്‍ ഉയരുന്ന വെല്ലുവിളിയെന്താണെന്ന് വിശദമാക്കാനായിരുന്നു 10ാം നമ്പര്‍ ചോദ്യം. രാജ്യത്തെ പ്രധാന പദവികള്‍ വഹിക്കേണ്ട ഉദ്യോഗസ്ഥരോട് ഇത്തരം ചോദ്യംങ്ങളാണോ ചോദിക്കേണ്ടതെന്ന് ആളുകള്‍ വിമര്‍ശിച്ചു. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധിപ്പേര്‍ ട്വീറ്റിനോട് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്. അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത് തനിക്ക് ഇത്തരത്തില്‍ പ്രതിഷേധിക്കനേ കഴിയൂ എന്നാണ് കണ്ണന്‍ രാജിക്കുള്ള കാരണം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week