ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.
ഇ.വി.എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാതെ ഇ.വി.എമ്മിന്റെയും വിവിപാറ്റിന്റെയും മാര്‍ക്കറ്റിംഗിന് വേണ്ടി വന്‍ തുക ചെലവിടുന്നത് ദയനീയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
നിങ്ങള്‍ ഉത്തരം പറയാതെ ഒഴിച്ചുവിട്ട വിടവ് നികത്താന്‍ പരസ്യം കൊണ്ട് സാധിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
ഇ.വി.എം സ്റ്റാന്‍ഡ് എലോണാണോ അല്ലയോ എന്നതില്‍ കമ്മീഷന്‍ മറുപടി നല്‍കണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഇ.വി.എമ്മിന്റെയും വിവിപാറ്റിന്റെയും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി നേരത്തെയും കണ്ണന്‍ ഗോപിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.