പി.സി ജോര്‍ജിന് ചിഹ്നം അനുവദിച്ചു; ‘തൊപ്പി’ ചിഹ്നത്തില്‍ ജനവിധി തേടും

കോട്ടയം: പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘തൊപ്പി’ ചിഹ്നം അനുവദിച്ചു. കഴിഞ്ഞ തവണ മൂന്ന് മുന്നണികള്‍ക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോര്‍ജ് ഇത്തവണയും അതേരീതിയിലാണ് ജനവിധി തേടുന്നത്.

യുഡിഎഫിനായി ടോമി കല്ലാനിയും എല്‍.ഡി.എഫിനായി സെബാസ്റ്റ്യന്‍ കുളത്തുങ്കലുമാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. അതേസമയം തെരഞ്ഞെടുപ്പു പ്രചാരണത്തിനു പി.സി. ജോര്‍ജിനായി ഗായകന്‍ എം.ജി.ശ്രീകുമാര്‍ തെരഞ്ഞെടുപ്പു ഗാനം നല്‍കി. സ്വകാര്യ ചാനലില്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ പി.സി.ജോര്‍ജ് അതിഥിയായി പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഗാനം വാഗ്ദാനം ചെയ്തത്.

കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നടന്ന പൊതുയോഗത്തില്‍ നാടകീയമായി പി.സി.ജോര്‍ജ് തന്നെ ഈ ഗാനം റിലീസ് ചെയ്തു. പൂഞ്ഞാറിന്റെ പോരാളി എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News