EntertainmentNationalNews

‘എന്നേക്കാൾ ബുദ്ധിയും കഴിവുമുള്ള നടി ഈ ഭൂലോകത്തുണ്ടോ?’; ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ റണൗട്ട്

മുംബൈ:വിവാദങ്ങൾക്കിടയിൽ വീണ്ടും വിവാദത്തിന് മരുന്നിട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലാണ് ലോക സിനിമയിലെ നടിമാരെ തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് രംഗത്ത് എത്തിയത്. തന്നേക്കാൾ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാർ ഈ ഭൂലോകത്ത് ഉണ്ടെങ്കിൽ താൻ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.

കങ്കണ തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ധാക്കട് എന്നീ സിനിമകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ട്വീറ്റ്. തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഭൂലോകത്ത് ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും കങ്കണ വ്യക്തമാക്കി. അവരുടെ കഴിവ് തെളിയിക്കാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കാമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

അമേരിക്കൻ താരം മെറിൽ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാൽ ഗാഡോഡ് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നു.

ഈ ഭൂലോകത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാൾ ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിച്ചാൽ എന്റെ അഹങ്കാരം ഞാൻ ഉപേക്ഷിക്കാം. പക്ഷേ, അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും’ – കങ്കണ ട്വിറ്ററിൽ കുറിച്ചു.

അഭിനയ മേഖലയിൽ ഞാൻ കാണിക്കുന്ന വിധത്തിലുള്ള പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തിൽ ഇല്ല. പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ച് ചെയ്യാനും എനിക്ക് കഴിയും’ – കങ്കണ ട്വീറ്റ് ചെയ്യുന്നു.

ഇതിനിടെ മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യപ്പെടുത്തിയതിൽ കങ്കണക്കെതിരെ വിമർശനവും ഉയർന്നു. ഇതിനും കൃത്യമായി മറുപടി നൽകുന്നുണ്ട് താരം. എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നത് എന്ന ചോദ്യവുമായാണ് കങ്കണ തന്റെ മറുപടി തുടങ്ങുന്നത്.

‘എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നത് എന്നറിയാൻ സത്യസന്ധമായ ആഗ്രഹം എനിക്കുണ്ട്. അവരുടെ സിനിമകളുടെ ബജറ്റും ഞങ്ങളുടെ പ്രായ വ്യത്യാസവും മാറ്റി വയ്ക്കൂ. അഭിനയത്തെക്കുറിച്ച് മാത്രം പറയൂ. അവർക്ക് തലൈവിയോ ദാക്കഡോ ചെയ്യാൻ കഴിയുമോ? ക്വീൻ, തനു, ഫാഷൻ, പങ്ക. ഇതിലേതെങ്കിലും ചെയ്യാൻ കഴിയുമോ? ഇല്ല എന്നാണ് ഉത്തരം. പിന്നെ എന്തുകൊണ്ടാണ് അതിൽ നിന്ന് പുറത്തു വരാത്തത്?’ – കങ്കണ കുറിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button