കാഞ്ഞിരപ്പള്ളി പീഡനം; പ്രതി കസ്റ്റഡിയിൽ

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കരിമ്പ് കയം സ്വദേശി അരുൺ സുരേഷാണ് അറസ്റ്റിലായത്.വെള്ളം ചോദിച്ചെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

സഹോദരന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇാള്‍ക്കെതിരെ ബലാത്സംഗത്തിന് 376ാം വകുപ്പും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനു ശഷം ഒളിവിലായിരുന്നു അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതൽ തിരച്ചിലിലായിരുന്നു. നേരത്തേ മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ് അരുൺ.

കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്കൂളിലും, മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്തു വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നു ആവശ്യപ്പെട്ടു വീടിന് അകത്തു കയറി. തുടർന്ന് ബലമായി പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.

സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ചാണു വിവരം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണു പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News