28.4 C
Kottayam
Saturday, June 6, 2026

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്

Must read

കൊച്ചി:രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്. സൗജന്യ വാക്സിനിലൂടെ രാജ്യത്തിന് വലിയ ചിലവ് വരുമെന്നും അതിനാല്‍ എല്ലാവരും പിഎം കെയറിലേക്ക് സംഭാവന നല്‍കണമെന്നുമാണ് കങ്കണ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

ഇന്ന് സംസ്ഥാനങ്ങളില്‍ നിന്നും വാക്സിന്‍ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചു. എന്നാല്‍ അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമായിരിക്കും ആ സംഖ്യ. അതിനാല്‍ നിങ്ങളില്‍ കഴിയുന്നവര്‍ വാക്സിന്‍ എടുത്ത ശേഷം നൂറോ ഇരുനൂറോ ആയിരമോ, പറ്റുന്ന തരത്തില്‍ പിഎം കെയറിലേക്ക് സംഭാവന ചെയ്യൂ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ദയവായി പരിഗണിക്കുക എന്നാണ് കങ്കണ പറഞ്ഞത്.

ഇന്നലെ വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇതേ കുറിച്ച് പറഞ്ഞത്. ജൂണ്‍ 21 മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week