FeaturedHome-bannerKeralaNews

CPI:കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി, തെരഞ്ഞെടുപ്പ് എതിരില്ലാതെ

തിരുവനന്തപുരം: കാനം രാജേന്ദ്രൻ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. 

കോട്ടയം, മലപ്പുറം, തിരുവനന്തപുരം, എതിർസ്വരങ്ങളെയും  വിമതനീക്കങ്ങളെയും അസാമാന്യ മെയ് വഴക്കത്തോടെ നേരിട്ട് വിജയം വരിക്കുന്ന കാനം രാജേന്ദ്രന്റെ  പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല.  പേരിനൊരു മത്സരത്തിന് പോലും പ്രാപ്തിയില്ലാത്ത വിധം വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാം ടേമിൽ കാനം സെക്രട്ടറി കസേരയിലെത്തുന്നത്. കാനത്തോട് എതിർപ്പുള്ളർ ഏറെയുണ്ടായിരുന്നെങ്കിലും ഏകീകൃത നേതൃത്വം ഇല്ലാതെ പോയത് വിമതപക്ഷത്തിന് തിരിച്ചടിയായി. പ്രായപരിധി കർശനമായി നടപ്പാക്കിയതോടെ സി ദിവാകരനും കെഇ ഇസ്മയിലും  സംസ്ഥാന കൗൺസിലിൽ നിന്ന്  പുറത്തായി. സെൻട്രൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ കെഇക്ക് തുടരാം.  പരസ്യ പ്രതികരണങ്ങളുടെ പേരിൽ   കാപ്പിറ്റൽ പണിഷ്മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം  നെഞ്ചിൽ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്ന് വിടവാങ്ങൾ പ്രസംഗത്തിൽ കെഇ വികാരമിർഭരനായി. 

ജില്ലാ പ്രതിനിധികളിൽ നിന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെത്തിയപ്പോൾ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ  ഇടുക്കിയൽ അവർ കരുത്ത് കാണിച്ചു. കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാർട്ടി കോൺഗ്രസ് പ്രതിനിധി പോലും ആക്കിയില്ല, കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു. പ്രായപരിധി പദവി വിവാദങ്ങളിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ പക്ഷ ഭേദമില്ലാതെയാണ്  ചർച്ചയിൽ പ്രതിനിധികൾ വിമഋശനമുന്നയിച്ചത്. പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തിൽ കാനം ഓർമ്മിപ്പിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button