27.4 C
Kottayam
Thursday, June 4, 2026

അമ്മയുടെ രണ്ടാം വിവാഹത്തിന് സാക്ഷിയായി താരപുത്രി; ബിഗ്‌ബോസ് താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

Must read

ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയായി ബിഗ് ബോസ് തുടരുകയാണ്. എല്ലാ ഭാഷകളിലും തന്നെ ഷോ നടക്കുന്നുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ പരിപാടിയ്ക്ക് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ പ്രശസ്തിയില്ലാത്ത ആളുകള്‍ പോലും ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കുന്നതാണ് കണ്ട് വരുന്നത്. ഇതിനിടെ പല പ്രണയങ്ങളും തളിരിടുന്നു എന്നതാണ് രസകരമായ കാര്യം. മലയാളത്തില്‍ പേര്‍ളിയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു തരംഗമായത്.

ഇതരത്തില്‍ ഒരു പ്രണയ വിശേഷമാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസില്‍ നിന്നും എത്തിയിരിക്കുന്നത്. ടെലിവിഷന്‍ താരമായിരുന്ന കാമ്യ പഞ്ചാബിയാണ് ആരാധകരോട് തന്റെ വിവാഹക്കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്. കാമ്യയുടെ ആണ്‍സുഹൃത്ത് ഷലബ് ദാംഗുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന് പിന്നാലെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. കാമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകള്‍ ഉണ്ട്. രസകരമായ കാര്യം അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയത് മകള്‍ ആര ആണെന്നുള്ളതാണ്. സമാനമായി കാമ്യയുടെ സുഹൃത്ത് ഷലബ് ദാംഗിനും ആദ്യ വിവാഹത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്. രണ്ട് മക്കളും മാതാപിതാക്കളുടെ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ആഘോഷമായി നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week