തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ കമല്‍ ഹാസന്‍; സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുതമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ കമല്‍ ഹാസന്‍; സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
പ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നത് തുടരുകയാണ്. സ്ഥാനാര്‍ത്ഥികളില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനാണ് ഏറ്റവും സമ്പന്നന്‍.

176.9 കോടി രൂപയാണ് കമലിന്റെ സമ്പാദ്യമായി നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 131 കോടിയുടെ സ്ഥാവര വസ്തുക്കളും 45.09 കോടിയുടെ ജംഗമ വസ്തുക്കളുമാണിവ. മാത്രമല്ല തന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ടെന്ന് കമല്‍ വരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ഭാര്യയോ ആശ്രിതരോ തനിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്.

മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഡി.എം.കെ നേതാവ് സ്റ്റാലിനും സത്യവാങ്മൂലം സമര്‍പ്പിച്ചു. 6.67 കോടി രൂപയാണ് എടപ്പാടി പഴനിസ്വാമിയുടെ ആസ്തി. 7.8 കോടിരൂപയാണ് ഒ.പനീര്‍സെല്‍വത്തിന്റെ സ്വത്ത് വിവരം. 8.9 കോടിരൂപയാണ് സ്റ്റാലിന്റെ സ്വത്തായി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News