28.4 C
Kottayam
Saturday, June 6, 2026

ദിലീപും ഷൈനുമൊക്കെ അസിസ്റ്റന്റായി വന്നത് ഇതിനാണെന്ന് അറിഞ്ഞില്ല, എന്നോട് ഒന്നും പറഞ്ഞിരുന്നില്ല’; കമൽ!

Must read

കൊച്ചി:മിഴിനീർപ്പൂക്കൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച സംവിധായകനാണ് കമൽ. ആദ്യ ചിത്രം മുതൽ തന്നെ വ്യത്യസ്ത പ്രമേയങ്ങളോടുള്ള കമലിന്റെ സമീപനം തന്നെയാണ് കമലിനെ കമലാക്കിയത്. 40ൽ അധികം സിനിമകൾ ചെയ്തിട്ടുള്ള കമലിന്റെ ഓരോ ചിത്രങ്ങളും സാധാരണ പ്രേക്ഷകന് ആസ്വാദ്യകുന്ന തരത്തിലുള്ളതായിരുന്നു.

അഴകിയ രാവണൻ, മഴയെത്തും മുൻപെ, ഉണ്ണികളേ ഒരു കഥ പറയാം, അയാൾ കഥയെഴുതുകയാണ്, പാവം പാവം രാജകുമാരൻ, ഉള്ളടക്കം, മധുരനൊമ്പരകാറ്റ്, ശുഭയാത്ര, ഗ്രാമഫോൺ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പെരുമഴക്കാലം തുടങ്ങിയവ അവയിൽ ചിലത് മാത്രം.

ഒരു സമയത്ത് യുവാക്കളെ തിയേറ്ററുകളിലേക്ക് ആകർഷിച്ച ഒരുപിടി സിനിമകൾ ചെയ്ത സംവിധായകൻ കൂടിയാണ് കമൽ. നിറം, നമ്മൾ, സ്വപ്നകൂട്, തൂവൽസ്പർശം തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങളും ആയിരുന്നു.

- Advertisement -

‘മേഘമൽഹാർ പോലൊരു സിനിമ തിയേറ്ററിൽ ആളെ എത്തിക്കാതെ വരുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ നേരിടുന്ന നിലനിൽപ്പിന്റെ ഭീഷണിക്ക് പുറത്താണ് നിറം പോലൊരു കൊമേഴ്സ്യൽ സിനിമ ചെയ്തത്’, എന്നാണ് ഒരിക്കൽ കമൽ പറഞ്ഞത്.

- Advertisement -

സിനിമ ഉള്ളിടത്തോളം കാലം ആ​ഘോഷിക്കപ്പെടാൻ പോകുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് നിറം പോലുള്ളവ. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളായി നിൽക്കുന്ന ചില നടന്മാർ കമലിന്റെ അസിസ്റ്റന്റായി സിനിമാ ജീവിതം തുടങ്ങിയവരാണ്. ദിലീപ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് അതിൽ പ്രധാനികൾ.

ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് കമൽ. ഷൈൻ നായകനാകുന്ന കമലിന്റെ ഏറ്റവും പുതിയ സിനിമ വിവേകാനന്ദൻ വൈറലാണ് പൂജ വേളയിലാണ് തന്റെ ശിഷ്യന്മാരെ കുറിച്ച് കമൽ വാചാലനായത്.

‘എന്റെ ഏറ്റവും വലിയ അഭിമാനം കൂടെ സഞ്ചരിച്ചിരുന്നവരിൽ ചിലരൊക്കെ മലയാള സിനിമയുടെ വിധി നിർണയത്തിന്റെ ഭാ​ഗമായി നിൽക്കുന്ന രീതിയിൽ മികച്ചവരായി മാറി എന്നതാണ്. അതുപോലെ തന്നെ ഒരു കള്ളത്തരം ഞാൻ പിടിച്ചു. ദിലീപായാലും ഷൈനായാലും എന്റെ അസിസ്റ്റന്റായി നിന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു ഇവർ അഭിനയിക്കാനാണ് വന്നതെന്ന്.’

- Advertisement -

‘അത് മനസിലാക്കാതെ ഞാൻ സംവിധാനത്തെ കുറിച്ചാണ് ഇവരോട് ഏറെയും സംസാരിച്ചത്. ഭാവിയിൽ ഇവർ വലിയ സംവിധായകരാകുമെന്ന പ്രതീക്ഷയിലാണ് അന്ന് ഞാൻ സംവിധാനത്തെ കുറിച്ച് പറഞ്ഞ് കൊടുത്തത്. ഇവർ‌ അഭിനയമോഹം എന്റെ അസിസ്റ്റൻസിനോട് പറഞ്ഞിരുന്നു. പക്ഷെ എന്നോട് മാത്രം പറഞ്ഞിരുന്നില്ല. ദിലീപും ഷൈനും സാധിക്കുമ്പോഴൊക്കെ പാസിങ് ഷോട്ടുകളിൽ അഭിനയിക്കുമായിരുന്നു.’

Kamal, Dileep

‘അതുപോലെ തന്നെ രണ്ടുപേരും അഭിനയത്തിലേക്ക് വന്നപ്പോൾ ആദ്യമായി ഇവരെ സംവിധാനം ചെയ്യാനും എനിക്ക് ഭാ​ഗ്യമുണ്ടായി’, എന്നാണ് കമൽ രസകരമായി പറഞ്ഞത്. കമൽ പ്രസം​ഗിക്കുമ്പോൾ ​ഗുരുവിന്റെ വാക്കുകൾ കേട്ട് ഷൈൻ പുഞ്ചിരിക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. നമ്മൾ സിനിമയിൽ ഷൈൻ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങൾ നടി ഭാവനയും മുമ്പ് പങ്കുവെച്ചിരുന്നു. ഭാവനയുടെയും ആ​ദ്യ സിനിമയായിരുന്നു നമ്മൾ.

വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ​ഗദ്ദാമ എന്ന കമലിന്റെ ചിത്രത്തിൽ ബഷീർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് ഷൈനിന് അവസരങ്ങൾ കിട്ടി തുടങ്ങിയത്.

ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഷൈൻ ഭാ​ഗമാണ്. ഒരിടവേളയ്ക്ക് ശേഷമാണ് കമലിന്റെ സംവിധാനത്തിൽ ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week