എന്നോടയാള്‍ പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു, ഇല്ലെങ്കില്‍ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി: നടന്‍ സീഷാന്‍

മുംബൈ:കാസ്റ്റിങ് ഡയറക്ടറില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം സീഷാൻ ഖാൻ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുംകും ഭാഗ്യ, ലോക്ക് അപ് തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധേയനായ താരം ഇക്കാര്യം പറഞ്ഞത്.

ടെലിവിഷൻ മേഖലയിലെ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്നും ഒരു ഫാഷൻ ഡിസൈനര്‍ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും സീഷാൻ പറഞ്ഞു.

പല പ്രമുഖരുടേയും പേരുകള്‍ പറഞ്ഞുകൊണ്ട് ഇവരെയെല്ലാം വളര്‍ത്തിയത് തങ്ങളാണെന്ന രീതിയില്‍ പലരും സമീപിച്ചിട്ടുണ്ടെന്നും സീഷാൻ ഖാൻ പറഞ്ഞു. പക്ഷേ ആ വഴിയേ പോകാൻ താനൊരുക്കമായിരുന്നില്ലെന്നും ഇത്തരം കാര്യങ്ങളേക്കുറിച്ച്‌ ഒരുപാട് കേട്ടിരുന്നുവെന്നും സീഷാൻ വ്യക്തമാക്കി. സമാധാനമായിരിക്കാനാണ് ആഗ്രഹിച്ചത്. താൻ എന്തോ ചെയ്തുവെന്നും അത് പുറത്തുവന്നാലോ എന്ന് ചിന്തിച്ച്‌ രാത്രി ഉറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലിവിഷൻ രംഗത്തെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറെ തന്റെ ഓഫീസില്‍ വച്ച്‌ കണ്ടുമുട്ടിയ കാര്യം ഖാൻ ഓര്‍ത്തു. “എന്റെ ശരീരം കാണണമെന്നയാള്‍ ആവശ്യപ്പെട്ടു. എന്റെ ചിത്രങ്ങള്‍ മെയില്‍ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നാല്‍ ആളുകള്‍ സാധാരണയായി ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അയക്കാറുണ്ട് അതുകൊണ്ട് എന്റെ ടി-ഷര്‍ട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

പിന്നീട് എന്റെ കാലുകള്‍ കാണണമെന്നായി. എന്റെ പാന്റ്സ് അഴിച്ചുമാറ്റാൻ അയാള്‍ ആവശ്യപ്പെട്ടു. എന്റെ ജീൻസില്‍ നിന്ന് നിങ്ങള്‍ക്ക് എന്റെ കാലുകള്‍ മനസിലാക്കാം എന്നുപറഞ്ഞ് ഞാനതിന് നിഷേധിച്ചു. അയാളെ നിഷേധിച്ചതിന് ഞാൻ ഖേദിക്കുമെന്നാണ് എനിക്ക് ലഭിച്ച മറുപടി.

നിങ്ങളോട് അതെ എന്ന് പറഞ്ഞതിന്റെ പശ്ചാത്താപത്തേക്കാള്‍ നിങ്ങളോട് നോ പറയുന്നതിന്റെ ഖേദത്തോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ തിരിച്ചുപറഞ്ഞു.”താരം ഓര്‍ത്തെടുത്തു.

ക്ലാസ് ഓഫ് 2022 എന്ന ഷോയുടെ ലോഞ്ചിനിടെയുണ്ടായ അനുഭവവും സീഷാൻ തുറന്നു പറഞ്ഞു. ഒരു സുഹൃത്ത് മുഖേനയാണ് ലോഞ്ച് ചടങ്ങിനിടെ പ്രശസ്തനായ ഫാഷൻ ഡിസൈനറെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ തുനിഞ്ഞപ്പോള്‍ തന്റെ ചുണ്ടില്‍ ബലമായി ചുംബിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും താൻ ഒഴിഞ്ഞുമാറിയെന്നും സീഷാൻ വെളിപ്പെടുത്തി.

ഉടനെ തന്നെ അയാളെ താക്കീത് ചെയ്തു. ഇനി ഈ രീതിയിലാണ് പെരുമാറാൻ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരുടേയും മുന്നിലിട്ട് തല്ലുമെന്ന് പറഞ്ഞതോടെ അയാള്‍ മാപ്പുപറഞ്ഞു. ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ സ്ട്രിപ്പര്‍ ആവാൻ ക്ഷണം ലഭിച്ചിരുന്നതായും സീഷാൻ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News