27.4 C
Kottayam
Thursday, June 4, 2026

അടുത്ത കലോത്സവം കൊല്ലത്ത്, കാഞ്ഞങ്ങാട്ടെ സംഘാടകർക്ക് എ പ്ലസ്

Must read

 

കാഞ്ഞങ്ങാട്: പരാതികൾക്കും പരിഭവങ്ങൾക്കും ഇടം കൊടുക്കാതെ കുറ്റമറ്റ നിലയിലുള്ള നടത്തിപ്പിന്റെ എ പ്ലസ് ഗ്രേഡുമായി പ്രോഗ്രാം കമ്മിറ്റി. അറുപതാമത് കേരള സ്കൂൾ കലോത്സവത്തിന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് കൊടിയിറങ്ങുമ്പോൾ മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയാകെയും കയ്യടി നേടുകയാണ് പ്രോഗ്രാം കമ്മിറ്റി. കലോത്സവത്തിൽ സമയകൃത്യത കൊണ്ടും സംഘാടനമേൻമയാലും 28 വേദികളെയും സജീവമാക്കിയാണ് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഈ കമ്മിറ്റിക്ക് സാധിച്ചത്. ഓരോ വേദികളിലെയും പരിപാടികളുടെ സ്റ്റാറ്റസ് അനുനിമിഷം കൈമാറിയും പ്രശ്നങ്ങളോ പ്രയാസങ്ങളോ അനുഭവപ്പെട്ടാൽ സെക്കന്റുകൾക്കകം പ്രോഗ്രാം ഓഫീസിൽ അറിയിച്ച് ശരവേഗതയിൽ പ്രശ്ന പരിഹരണം സാധ്യമാക്കിയുമായിരുന്നു പ്രവർത്തനങ്ങൾ.

ആകെയുള്ള 28 വേദികളിലായി ഓരോ ദിവസവും 75 ഓളം ഇനങ്ങളായിരുന്നു അരങ്ങിലെത്തിയത്. മത്സരങ്ങളുടെ വിധികർത്താക്കളായി രണ്ട് ഷിഫ്റ്റുകളിൽ 1260 ഒഫീഷ്യലുകൾ. രാവിലെ ഒൻപത്, ഒൻപതരയ്ക്ക് തന്നെ ഓരോ വേദികളിലും മത്സരങ്ങൾക്ക് തുടക്കം. ഇത്തവണത്തെ കലോത്സവങ്ങൾക്ക് പ്രത്യേകതകൾ ഏറെയായിരുന്നു. വേദികളും പ്രോഗ്രാം കമ്മിറ്റി ഓഫീസും തമ്മിൽ കിലോമീറ്ററുകളുടെ അകലമുണ്ടായിരുന്നെങ്കിലും ഈ അകലം സംഘാടന മികവിനെ തെല്ലും ബാധിച്ചേയില്ല. കഴിഞ്ഞവർഷം അപ്പീൽ വഴി എത്തിയവർ 601 പേരായിരുന്നു. ശനിയാഴ്ച വരെ അപ്പീൽകാരുടെ എണ്ണം 631ആയി. അപ്പീൽ എൻട്രികൾ വേഗതയോടെ ചെയ്യാൻ 10 അംഗ ഐ.ടി സെല്ലും ജാഗരൂകരായി രംഗത്തുണ്ടായിരുന്നു.

ഇത്തവണ അപ്പീൽ വഴി എത്തിയ മത്സരാർത്ഥികളുടെ എണ്ണം 3500 ആയിരുന്നുവെന്നത് മറ്റൊരു സവിശേഷതയായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മിഴിവേകാൻ കൈറ്റിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. മത്സരഫലം അതാത് വേദികളിൽ വെച്ചു തന്നെ അപ്‌ലോഡ് ചെയ്യാനുള്ള പ്രവർത്തനത്തിന് പ്രോഗ്രാം കമ്മിറ്റിയിലെ 100 പേർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. കഴിഞ്ഞ ഒന്നരമാസക്കാലമായി കാസർകോട്ടേക്കെത്തുന്ന കലാമേളയെ കുറ്റമറ്റതും മികവുറ്റതുമാക്കിത്തീർക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ: വി.പി.പി മുസ്തഫ ചെയർമാനും കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ കൺവീനറുമായ പ്രോഗ്രാം കമ്മിറ്റി ചിട്ടയായ പ്രവർത്തനങ്ങളുടെ പാതയിലായിരുന്നു.

- Advertisement -

മത്സര ഫലമന്വേഷിച്ച് ആർക്കും ആരെയും തിരയേണ്ട പ്രയാസം ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യകളെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം കമ്മിറ്റി മികവിന്റെ ഉയരങ്ങൾ കീഴടക്കിയത്. ഓരോ മത്സരവേദിയിലും വെച്ചു തന്നെ മത്സര നില തത്സമയം അറിയാനും മത്സരഫലങ്ങൾ അപ്പപ്പോൾ അപ്ലോഡ് ചെയ്യാനും പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ഓരോരുത്തരുടെയും കയ്യിലുള്ള മൊബൈൽ ഫോണുകളിൽ മത്സരഫലം ലഭ്യമാക്കാനും കൈറ്റിന്റെ സഹായത്തോടെ സാധിച്ചു. 28 വേദികളിലും പ്രത്യേക നെറ്റ് വർക്ക് സൗകര്യം ഏർപ്പെടുത്താതെ തന്നെ മൊബൈൽ കണക്റ്റിവിറ്റിയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനായി.

- Advertisement -

നെറ്റ് കണക്ഷൻ ഓരോ വേദിയിലേക്കും എടുത്തിരുന്നുവെങ്കിൽ പ്രോഗ്രാം കമ്മിറ്റിക്ക് ലക്ഷങ്ങളുടെ പാഴ്ചെലവ് ഉണ്ടാകുമായിരുന്നു. ഫലങ്ങൾ തത്സമയം അറിയാൻ പൂമരം മൊബൈൽ ആപ്പും കലോത്സവ വെബ്സൈറ്റും സജ്ജമായിരുന്നു. മത്സര ഫലങ്ങൾ തത്സമയം ലഭ്യമാക്കാൻ 5 വേദികളിൽ വിക്ടേഴ്സ് ചാനലിനെയും ഒരുക്കി നിർത്തി. അതോടൊപ്പം മൂന്ന് പ്രധാന വേദികൾക്കു മുന്നിലും മത്സര ഫലങ്ങൾ അറിയിച്ചു കൊണ്ടുള്ള ഡിജിറ്റൽ വാളുകളും ഇടം പിടിച്ചിരുന്നു. പ്രോഗ്രാം കമ്മിറ്റിയിലെ നൂറോളം ഐ.ടി പ്രാവീണ്യം തെളിയിച്ച അധ്യാപകരും കൈറ്റ് ഐ.ടി സെല്ലിലെ ഇരുപതോളം അധ്യാപകരും ചേർന്നാണ് പ്രോഗ്രാം കമ്മിറ്റിയെ മികവിന്റെ പര്യായ ശബ്ദമാക്കിത്തീർത്തത്. ഐ.ടി വിഭാഗത്തെ നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോ-ഓർഡിനേറ്റർ എം.പി രാജേഷായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week