24.5 C
Kottayam
Friday, June 5, 2026

ചോദ്യം ചെയ്യലിനിടെ അനന്തു ആരെന്ന സത്യമറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

Must read

കൊല്ലം: കല്ലുവാതുക്കലിൽ കുഞ്ഞിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത്.ഇരുവരും ചേർന്ന് കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് രേഷ്മ ഞെട്ടിയെന്നും പൊട്ടിക്കരഞ്ഞെന്നും പോലീസ് പറയുന്നു.

തനിക്ക് അനന്തുവെന്ന ആൺ സുഹൃത്ത് ഉണ്ടായിരുന്നു. വർക്കലയിൽ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാൻ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആൺസുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതിൽ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ് തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നൽകി. ഗർഭിണിയാണെന്ന കാര്യം ചാറ്റിങിൽ സൂചിപ്പിച്ചിട്ടില്ല, അനന്തുവെന്ന ആൺ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ.

2021 ജനുവരി അഞ്ചിനാണ് കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്. മാസങ്ങൾക്ക് നീണ്ട അന്വേഷണത്തിനൊടുവിൽ സംശയമുള്ളവരുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് രേഷ്മയുടെ അടുത്ത സുഹൃത്തുക്കളായ ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തതോടെ കേസ് മറ്റൊരു വഴിയിലേക്ക് എത്തുകയായിരുന്നു.

അനന്തുവെന്ന ഫെയ്സ്ബുക്ക് കാമുകന് വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്ന് രേഷ്മ കുറ്റം സമ്മതിച്ചപ്പോൾ അനന്തുവെന്ന വ്യാജപേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ആര്യയും ഗ്രീഷ്മയും ചേർന്നാണെന്ന് പോലീസ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week