കരുനാഗപ്പള്ളി : സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കരുനാഗപ്പള്ളി കല്ലേലിഭാഗം മാളിയേക്കൾ റെയിൽവേ മേല്പലത്തിന്റെ നിർമ്മാണം നടത്തുന്നത്. മേല്പലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ഗതാഗത നിയന്ത്രങ്ങൾ ഉണ്ടെങ്കിലും ചെറിയ വാഹനങ്ങൾക്ക് നിർമ്മാണം നടക്കുന്ന ഭാഗത്തു കൂടി കടന്നുപോകാം. എന്നാൽ ഈ ഭാഗങ്ങളിൽ ഫൈലിങ് നടക്കുന്ന സമയത്ത് ബാരിക്കേടുകൾ വെച്ച് മറച്ചിരുന്നു.
എന്നാൽ ഫൈലിങ് കഴിഞ്ഞതോടെ ബാരിക്കേടുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഫൈലിങ് പൂർത്തിയായത്തിനെ തുടർന്ന് വലിയ കുഴികൾ നിർമ്മിച്ചു അടുത്തഘട്ട പ്രവർത്തനങ്ങൾ തുടങ്ങി ഏകദേശം 8 അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാൽ ഈ കുഴികളുടെ വശങ്ങളിൽ ബാരിക്കെടുക്കളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകടത്തിനു സാധ്യതയുണ്ട്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ബെബ്കോ ഔട്ലെറ്റിലേക്ക് പോകുന്നത് കൂടാതെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ദിവസവും ഇത് വഴി കടന്നു പോകുന്നു.
ഈ വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടി വാഹനങ്ങൾ കുഴിയിലേക്ക് മറിയാൻ സാധ്യത വളരെ കൂടുതലാണ്. ഫൈലിംഗിന്റെ ഭാഗമായി നിൽക്കുന്ന കമ്പിയിലേക്കായിരിക്കും വാഹനങ്ങൾ മറിയുക. ഇത് വലിയ അപകടം ക്ഷെണിച്ചു വരുത്തും. കൂടാതെ രാത്രി കാലങ്ങളിൽ ഇവിടെ വെളിച്ചമില്ലാത്തതും വൻ അപകടത്തിനു വഴിവെക്കുന്നു. മുന്നൂറ് മീറ്ററോളം ജോലിനടക്കുന്ന റെയിൽവേ പാളത്തിന് പടിഞ്ഞാറു ഭാഗത്തു ഭാഗത്തു നാലു ബോഡുകൾ മാത്രമാണുള്ളത് അത് ഫ്ലൂറസെന്റുമല്ല.
രാത്രികാലങ്ങളിൽ അപായ മുന്നറിയിപ്പുകൾ ശ്രെദ്ധയിൽ പെടുത്തുന്ന ഓറഞ്ച്, ചുവപ്പ്, മിന്നിയാണയുന്ന ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. മേൽപ്പാലകരാർ ജോലിയേറ്റെടുത്ത വർക്ക് ജനറേറ്റർ ലൈറ്റ് സംവിധാനങ്ങളുണ്ട് പണികഴിയുന്നമുറക്ക് അതിന്റെ പ്രവർത്തനവും നിർത്തും. കൂടാതെ മേൽപ്പാല നിർമ്മാണത്തിന് ജോലിചെയ്യുന്ന ജോലിക്കാർക്കും വേണ്ടത്ര സുരക്ഷയില്ലയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഫൈലിങ് കുഴിയിൽ ഇറങ്ങി ജോലിചെയ്യുന്ന തൊഴിലാളികൾ ധരിക്കേണ്ട സുരക്ഷ ഉപകാരണങ്ങളായ ഹെൽമെറ്റ്, ബൂട്ട്സ്, എന്നിവയൊന്നുമില്ലാതെ ജീവൻ പണയംവെച്ചാണ് അവർ ജോലിചെയ്യുന്നത്. പലരീതിയിൽ അപകട സാധ്യത ഉണ്ടായിട്ടും ഒന്നും വകവെക്കാതെയാണ് കരാറുകർ നിർമ്മാണം നടത്തുന്നത്.