KeralaNews

അവസാന നിമിഷം അട്ടിമറി,കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്.

കൊച്ചി:ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി ബീമ കണ്ണൻ വിജയിച്ചു. 20 വീതം വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്.

41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് എത്തിയത്. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker