കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്,മരണകാരണമിതാണ്‌

തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. കരള്‍ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി.തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ നുണപരിശോധന നടത്തിയിരുന്നതായി സിബിഐ അറിയിച്ചു.

2016 മാര്‍ച്ച് ആറിനാണ് മണി മരണപ്പെട്ടത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലം ദുരൂഹതയ്ക് കാരണമായി. ഇതിനെ തുടര്‍ന്ന് 2017ല്‍ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കരള്‍ രോഗം ബാധിച്ചതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിച്ചത് മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News