28.7 C
Kottayam
Monday, June 15, 2026

പ്രമുഖ മിമിക്രി താരം കലാഭവന്‍ കബീര്‍ അന്തരിച്ചു

Must read

തൃശൂര്‍: പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു. മാരുതി കാസറ്റ് ഉടമയാണ് കബീര്‍.

കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി ഗൗതമി എഐഎഡിഎംകെ വിട്ടു;രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ലെന്ന് വിശദീകരണം

ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

കളിയുടെ അവസാന മിനിട്ടിൽ ജപ്പാൻ്റെ ബുള്ളറ്റ് ഹെഡർ; നെതർലൻഡ്‌സിനെ സമനിലയിൽ പിടിച്ച് ഏഷ്യൻ കരുത്തൻമാർ

ഡാലസ്: ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും...

ഹൂസ്റ്റണിൽ ജർമൻ പടയോട്ടം, ജയം 7-1ന്; തോറ്റിട്ടും തലയുയർത്തി കുഞ്ഞൻ ക്യുറാസോ

ഹൂസ്റ്റൺ: ലോകകപ്പ് അരങ്ങേറ്റത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നിറഞ്ഞ കൈയടി നേടി കുഞ്ഞൻ ദ്വീപ് രാജ്യമായ ക്യുറാസോ. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് തോറ്റെങ്കിലും ലോകകപ്പ്...

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

Popular this week