പ്രായപൂര്‍ത്തിയായ മക്കളുടെ ലൈംഗികതാല്‍പര്യത്തില്‍ മാതാപിതക്കളുമായി, അവരുടെ വളര്‍ത്ത് ദോഷവുമായി എന്താണ് ബന്ധം? സീമാ വിനീത്-മാലാ പാര്‍വ്വതി വിഷയത്തില്‍ പ്രതികരണവുമായി കലാ മോഹന്‍
കോട്ടയം: നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ സെക്സ് ചാറ്റിന് നിര്‍ബന്ധിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നും വെളിപ്പെടുത്തി ട്രാന്‍സ്വുമണ്‍ യുവതിയും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ അനന്തകൃഷ്ണന്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയായിരുന്നു സീമയുടെ കുറിപ്പ്. ഇതിന് മറുപടിയുമായി മാലാ പാര്‍വ്വതിയും രംഗത്ത് വന്നിരിന്നു.
ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സൈക്കോളജിസ്റ്റ് ആയ കല മോഹന്‍. ആരുടെ മകന്‍ ആയാലും മകള്‍ ആയാലും പ്രായപൂര്‍ത്തി ആയാല്‍ അവരുടെ ലൈംഗികതാല്പര്യം മാതാപിതാക്കളുമായി, അവരുടെ വളര്‍ത്തു ദോഷവുമായി എന്ത് ബന്ധമാണ് ഉള്ളതെന്നാണ് കല മോഹന്‍ ചോദിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ആരുടെ മകന്‍ ആയാലും മകള്‍ ആയാലും പ്രായപൂര്‍ത്തി ആയാല്‍ അവരുടെ ലൈംഗികതാല്പര്യം മാതാപിതാക്കളുമായി, അവരുടെ വളര്‍ത്തു ദോഷവുമായി എന്ത് ബന്ധമാണ്..?
മാലപാര്‍വ്വതിയുടെ പേജിലും മറ്റു ഓണ്‍ലൈന്‍ വാര്‍ത്തകളിലും പ്രസ്തുത സംഭവവുമായി ബന്ധപെട്ടു വരുന്ന കമന്റ്‌സ് കാണുമ്പോള്‍, ആ പയ്യന്റെ മനസികനിലയെ അസഭ്യം പറഞ്ഞു ചോദ്യം ചെയ്യുന്നവരുടെ മനോഭാവം അതിലേറെ ഭയപ്പെടുത്തുന്നു..
മാലപാര്‍വ്വതി, അവരുടെ നിലപാട് അവര്‍ വ്യക്തമാക്കി..
നീതി ഉറപ്പായും നടപ്പിലാക്കട്ടെ..
ഇനി നിയമം അനുസരിച്ചു പോകുക എന്നല്ലാതെ എന്തിന് ഈ വൃത്തികെട്ട രീതി?
എന്ത് മാത്രം തെറിയാണ് ഓരോ വ്യക്തിയും എഴുതി ഇടുന്നത്..
പേടിയാകുന്നു മനുഷ്യരെ !
ഞാന്‍ ഒന്നേ ചോദിക്കുന്നുള്ളു. ഇത്രയും തെറി എങ്ങനെ മനുഷ്യര്‍ എഴുതി ഇടുന്നു.??
അതിനൊക്കെ ഒരു തട ഇടണം…
അതേസമയം വിഷയത്തില്‍ സീമ വീനീത് പണം ആവശ്യപ്പെട്ടെന്ന ആരോപണവുമായി മാലാ പാര്‍വ്വതി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സീമ വിനീതും ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്ത് വന്നിരിന്നു. മാല പാര്‍വതിയെ ഞാന്‍ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാന്‍ വലിച്ചിഴച്ചിട്ടുമില്ല. പക്ഷെ അവര്‍ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാന്‍. അവരുടെ മകന്‍ ചെയ്ത പ്രവര്‍ത്തി ഒതുക്കിത്തീര്‍ക്കുവാന്‍ മാപ്പുമായ് അവര്‍ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റില്‍ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവര്‍ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ തയ്യാറായില്ല.
ഇപ്പോളവര്‍ പറയുന്നത് ഞാന്‍ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു. ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ മാല പാര്‍വ്വതിയോട് സീമ വിനീത് ആവശ്യപ്പെട്ടു.