ലഹരിക്കടത്തിലെ ടീച്ചർ,സുസ്മിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

എറണാകുളം:കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് അറസ്റ്റിലായ കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ് പ്രതികൾക്ക് വലിയ തോതിൽ സുസ്‍മിത സാമ്പത്തിക സഹായം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു. ലഹരി സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്‍മിത അറിയപ്പെടുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടന്നും എക്സൈസ് പറഞ്ഞു. സുസ്മിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

മയക്കുമരുന്ന് ഇടപാടിൽ സുസ്‍മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകയാണെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News