26 C
Kottayam
Saturday, June 6, 2026

പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; ആഞ്ഞടിച്ച്‌ കൈതപ്രം

Must read

കൊച്ചി:ടന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ പൃഥ്വിരാജ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അദേഹം ഉയര്‍ത്തി.

 

ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത  സിനിമയില്‍ പാട്ടെഴുതാനായി  വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു.  

72 വയസായ ഞാന്‍  മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട്  എഴുതിയിട്ട്  ഏന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ്  ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്.  

- Advertisement -

ഇപ്പോള്‍  സൂപ്പര്‍താരങ്ങള്‍ക്ക്  ഞാന്‍ പോര എന്ന മട്ടുണ്ട്. ഇവര്‍ പലരും  സൂപ്പര്‍ താരങ്ങളായത് ഞാന്‍ എഴുതിയ പാട്ടിലൂടെയുമാണ്. പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല.  അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.

- Advertisement -

ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല.  വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എന്റെ ഇടത്തേ കൈയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും കൈതപ്രം പറഞ്ഞു.

നേരത്തെയും പൃഥ്വിരാജിനെതിരെ ഗുരുതര ആരേപണങ്ങള്‍ കൈതപ്രം ഉയര്‍ത്തിയിരുന്നു. ഒരിക്കല്‍ ഞാന്‍ നടന്‍ പൃഥ്വിരാജിനോട് കഥ പറയാന്‍ പോയി. അയാളുടെ പല ലൊക്കേഷനിലും  പോയി. എന്നാല്‍  എന്റെ കഥ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല,  മാത്രമല്ല എന്നെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും തയാറായിരുന്നില്ല. മോഹന്‍ലാല്‍ , മമ്മൂട്ടി പോലുള്ള നടന്‍മാര്‍ക്ക് നല്‍കാവുന്ന രീതിയിലുള്ള മുഴുനീളന്‍ കഥാപാത്രമായിരുന്നില്ല ആ സിനിമയില്‍ കൈതപ്രം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week