വഴിയില്‍ തടഞ്ഞു നിര്‍ത്തി സെല്‍ഫി എടുത്തു, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു; കഠിനംകുളം പീഡനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കഠിനംകുളത്ത് 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ കഠിനംകുളം സ്വദേശി സുല്‍ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാനായി എത്തിയതാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ് സുല്‍ഫി.

ഇതിനിടെ സുല്‍ഫി പെണ്‍കുട്ടിയെ ബലമായി വഴിയില്‍ തടഞ്ഞു നിര്‍ത്തി സെല്‍ഫി എടുത്തു. തുടര്‍ന്ന് സെല്‍ഫി സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സുല്‍ഫി പെണ്‍കുട്ടിയില്‍ നിന്നു നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങിയ കുട്ടി ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഈ നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഇയാള്‍ കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയങ്ങളില്‍ താന്‍ വിളിക്കുന്നിടത്ത് വന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് സുല്‍ഫി തന്നെ മര്‍ദ്ദിച്ചുവെന്നും പിന്നീട് തന്നെക്കൊണ്ട് പലതും ചെയ്യിച്ചുവെന്നു കുട്ടി പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് സുല്‍ഫിയുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും 16കാരി പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോലീസ് എടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News