കടമറ്റത്ത് കത്തനാരുടെ കഥ ഇനി ത്രീഡി സിനിമ; കത്തനാരായി ബാബു ആന്റണി
തിരുവനന്തപുരം: മലയാള ഐതീഹ്യത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്ന കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. കത്തനാര്‍ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവാണ് കത്തനാര്‍ ത്രീഡി സിനിമയുടെ സംവിധായകന്‍. എ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗ്ഗീസാണ് നിര്‍മ്മാണം.ബാബു ആന്റണി മുഖ്യ കഥാപാത്രമാകുന്ന കടമറ്റത്തു കത്തനാറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നുണ്ട്.
മന്ത്രി വി.ശിവന്‍കുട്ടിയുടെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെയും സാന്നിധ്യത്തില്‍ സിനിമാ-സാംസ്‌കാരിക രംഗത്തെ രംഗത്തെ പ്രമുഖരായ സുരേഷ് കുമാര്‍, മേനക സുരേഷ്, മധുപാല്‍, കല്ലിയൂര്‍ ശശി, ശ്രീമൂവീസ് ഉണ്ണിത്താന്‍, ജി.എസ്.വിജയന്‍, സുരേഷ് ഉണ്ണിത്താന്‍, ഭാവചിത്ര ജയകുമാര്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ആര്‍ ചന്ദ്രശേഖരന്‍,കരമന ജയന്‍, ചന്ദ്രസേനന്‍ ഹാപ്പികുമാര്‍, തുളസീദാസ്, രാജ്‌മോഹന്‍ പിള്ള, പൂജപ്പുര രാധാകൃഷ്ണന്‍, ഒ എസ് ഗിരീഷ് തുടങ്ങി ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് കത്തനാരുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നത്.
മന്ത്രി ശിവന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സ്വാമി ഗുരുരത്‌നം , സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ആര്‍.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ഭദ്രദീപം കൊളുത്തി. ടി എസ് സുരേഷ് ബാബു സ്വാഗതമാശംസിച്ച ചടങ്ങില്‍ ബാനര്‍ ലോഗോ പ്രകാശനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിര്‍വ്വഹിച്ചത്. വിദേശത്തുള്ള ബാബു ആന്റണിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു.
ഛായാഗ്രഹണം യുകെ സെന്തില്‍കുമാര്‍, രചന ഷാജി നെടുങ്കല്ലേല്‍, പ്രദീപ് ജി നായര്‍ ,എഡിറ്റിംഗ് കപില്‍ കൃഷ്ണ, റീ- റെക്കോര്‍ഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടര്‍ റ്റി എസ് സജി, സപ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ബിജു കെ, ചമയം പട്ടണം റഷീദ്, കല- ബോബന്‍, കോസ്റ്റ്യുംസ് നാഗരാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ അരോമ, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റ്റി എസ് രാജു, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനര്‍ ജീമോന്‍ പുല്ലേലി, പിആര്‍ഓ വാഴൂര്‍ ജോസ്,അജയ് തുണ്ടത്തില്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.