മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കെ.ടി ജലീല്‍ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. പോലീസ് ക്ലിയറന്‍സിനായി കാത്ത് നില്‍ക്കുകയാണ്. മന്ത്രി പോകുന്ന വഴി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ ആറ് മണിയോടെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News