KeralaNews

ചെന്നിത്തല കോണ്‍ഗ്രസിന്റെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍; രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി കെ.ടി ജലീല്‍. കോണ്‍ഗ്രസിന്റെ സംഘി ഗ്രൂപ്പിന്റെ തലൈവറാണ് ചെന്നിത്തല. മകനു ഐഎഎസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തി. കിട്ടാതായപ്പോള്‍ ഐആര്‍എസില്‍ തൃപ്തിയടഞ്ഞു. മറ്റൊരു മകന് ഫീസ് കൊടുക്കാനായി ചെന്നിത്തല കൈക്കൂലി വാങ്ങിയെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫേസ്ബുക്കില്‍ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കുകയായിരുന്നു ജലീല്‍. ‘ബന്ധുനിയമനം, മാര്‍ക്ക് ദാനം, സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റിക്കാര്‍ഡാണ് തവനൂരിന്റെ ജനപ്രതിനിധി കെ.ടി ജലീലിന്റേത്’ ഇതായിരുന്നു ജലീലിനെ വിമര്‍ശിച്ചുകൊണ്ട് ചെന്നിത്തലയുടെ പോസ്റ്റ്.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം മകന് കഅട കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ കഞട ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ ജഏ ക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button