തൊട്ടും പിടിച്ചും വധുവിന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫറെ തല്ലുന്ന വരന്‍! വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ ട്വിസ്റ്റ് വെളിപ്പെടുത്തി വധു
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വീഡിയോയാണ് വധുവിനെ തൊട്ടും പിടിച്ചും ചിത്രം പകര്‍ത്തിയ ക്യാമറാമാന്റെ മുഖത്തടിക്കുന്ന വരന്റെ വീഡിയോ. എന്നാല്‍ സംഭവത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വീഡിയോയിലെ വധു.
ട്വിറ്ററില്‍ എത്തിയ വീഡിയോ ഇതിനോടകം ലക്ഷക്കണത്തിന് പേരാണ് കണ്ടത്. അപ്പോള്‍ തന്നെ ഇതേ കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ഇത് യാഥാര്‍ത്യമാകാന്‍ വഴിയില്ലെന്നും വൈറലാകാന്‍ വേണ്ടി ദമ്പതികള്‍ അറിഞ്ഞോണ്ട് ഒരുക്കിയ നാടകമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സംഭവത്തിലെ യഥാര്‍ത്ഥ ട്വിസ്റ്റ് വെളിപ്പെടുത്തി വധു തന്നെ രംഗത്തെത്തിയത്.
ഛത്തീസ്ഗഡ് നടിയായ അനിക്രിതി ചൗഹാന്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വധു. സിനിമാഷൂട്ടിങിനിടെയുള്ള ഒരു സീനാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്ന് താരം വെളിപ്പെടുത്തുന്നു. ‘ഡാര്‍ലിങ് പ്യാര്‍ ജുക്താ നഹി’ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നിന്നുള്ള വീഡിയോ ആണെന്നും അനിക്രിതി വെളിപ്പെടുത്തുന്നു.