കെ. സുരേന്ദ്രന്‍ ശബരിമല യാത്രക്കിടെ ‘ഹാന്‍സ്’ ഉപയോഗിച്ചെന്ന് ആരോപണം; വീഡിയോ വൈറലാകുന്നു

കോട്ടയം: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ശബരിമലയിലേയ്ക്കുള്ള കാനനപാതയില്‍ വെച്ച് നിരോധിത പുകയില ഉത്പന്നമായ ‘ഹാന്‍സ്’ ഉപയോഗിച്ചതായി ആരോപണം. കെ സുരേന്ദ്രനോട് രൂപസാദൃശ്യമുള്ളയാള്‍ പാന്‍മസാല ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ശബരിമലയിലേയ്ക്ക് കയറിപ്പോകുന്ന വഴിയോട് സാമ്യമുള്ള സ്ഥലത്ത് വെച്ച് കൂടെയുള്ളയാള്‍ നല്‍കിയ പാന്‍മസാല കെ സുരേന്ദ്രന്‍ ഉപയോഗിച്ചതായാണ് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നത്. വ്രതനിഷ്ഠയോടെ ഭക്തര്‍ പോകുന്ന ശബരിമല തീര്‍ത്ഥാടനത്തിനിടയില്‍ അയ്യപ്പഭക്തനെന്ന് സ്വയം അവകാശപ്പെടുന്ന കെ സുരേന്ദ്രന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു എന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നവര്‍ പറയുന്നത്.

എന്നാല്‍ ഇത്തരമൊരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് സുരേന്ദ്രന്‍ ആണോയെന്നും അദ്ദേഹം ഉപയോഗിക്കുന്നത് പാന്‍മസാല തന്നെയാണോയെന്നും സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

 

ഹാൻസ് സുര

Posted by ഷൈജു പറവൂർ കണ്ണൂർ on Friday, October 18, 2019